ഷൊര്‍ണൂര്‍ : ഭാരതപ്പുഴയില്‍ മൃതദേഹം ഒഴുകിയെത്തിയതായി സംശയം. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെ ത്താനായില്ല. പുഴയില്‍ കുത്തൊഴുക്കുള്ളതിനാല്‍ തിരച്ചില്‍ അവസാനിപ്പിച്ചു. ഷൊര്‍ ണൂര്‍ പള്ളം പമ്പ് ഹൗസിന് സമീപം മൃതദേഹം കണ്ടതായാണ് നാട്ടുകാര്‍ അറിയിച്ചത്. ഈ പ്രദേശത്ത് മീന്‍പിടിക്കുന്നതിനായി വലയിടുന്നവര്‍ വെള്ളഷര്‍ട്ട് ധരിച്ചയാളുടെ മൃതദേഹം ഒഴുകുന്നത് കണ്ടുവെന്നാണ് പറഞ്ഞത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!