മണ്ണാര്‍ക്കാട്: ഐ.എന്‍.ടി.യു.സി. മണ്ണാര്‍ക്കാട് റീജണല്‍ കണ്‍വെന്‍ഷന്‍ റൂറല്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. ക്ഷേമനിധി ബോര്‍ഡുകളെ നോക്കുകുത്തിയാക്കുകയും തൊഴില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തുകയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതെന്നും ഇതിനെതിരെ സമരപരിപാടികള്‍ ആവിഷ്‌കരിക്കാനും തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എസ്.കെ. അനന്തകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ഒ.സജീബ് അധ്യക്ഷനായി. സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.ആര്‍. സുരേഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, നേതാ ക്കളായ വി.വി. ഷൗക്കത്തലി, അരുണ്‍കുമാര്‍ പാലക്കുറുശ്ശി, പി. മുരളീധരന്‍, കുരുക്കള്‍ സൈത്, ആര്‍. നാരായണന്‍, ജലീല്‍ കൊളമ്പന്‍, പി.കെ. നസീര്‍ ബാബു. നാസര്‍ കാപ്പുങ്ങല്‍,സിജാദ് അമ്പലപ്പാറ, എം.പി.നൗഷാദ് എന്നിവര്‍ സംസാരിച്ചു.