തച്ചമ്പാറ : അഞ്ചാം വാര്‍ഡ് മുണ്ടമ്പലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി നൗഷാദ് ബാബു 75 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. നൗഷാദ് ബാബുവിന് 496, എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.ആര്‍.സന്തോഷിന് 421, ബി.ജെ.പി. സ്ഥാനാര്‍ഥി ജോര്‍ജ്ജ് തച്ചമ്പാറയ്ക്ക് 156 എന്നിങ്ങനെയാണ് വോട്ട് ലഭിച്ചത്. ചൊവ്വാഴ്ച മുതുകുര്‍ശ്ശി കെ.വി.എല്‍.പി. സ്‌കൂളില്‍ വെച്ചാണ് വോട്ടെടുപ്പ് നടന്നത്.1303 വോട്ടര്‍ മാരില്‍ 1073 പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. അഞ്ചാം വാര്‍ഡില്‍ സി.പി.എം. പ്രതിനിധിയിയായ പി.സി.ജോസഫായിരുന്നു മെമ്പര്‍. ഇദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നാലാം വാര്‍ഡ് കോഴിയോട് നിന്നും സി.പി.ഐ. സീറ്റില്‍ പഞ്ചായത്ത് അംഗമായിരുന്ന ജോര്‍ജ് തച്ചമ്പാറ പാര്‍ട്ടില്‍ നിന്നും പഞ്ചായത്ത് മെമ്പര്‍ സ്ഥാനവും രാജിവെച്ചാണ് ഈയിടെ ബി.ജെ.പിയിലെത്തിയത്. നാലാംവാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!