മണ്ണാര്‍ക്കാട് : മേഖലയില്‍ ശമനമില്ലാതെ മഴ തുടരുന്നു.മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു. ഇതോടെ ക്യാംപുകളുടെ എണ്ണം അഞ്ചായി. അലനല്ലൂര്‍ പഞ്ചായത്തിലെ ചളവ, കുഞ്ഞുകളും വാര്‍ഡുകളിലെ താണിക്കുന്ന്, മലയിടിഞ്ഞി പ്രദേശത്തെ കുടുംബ ങ്ങളെ ചളവ ഗവ.യു.പി. സ്‌കൂളിലേക്കാണ് മാറ്റിയത്. 17 പേരാണ് ക്യാംപിലുള്ളത്. മണ്ഡ പക്കുന്ന് ചൂരിയോട് പ്രദേശത്ത് താമസിക്കുന്നവര്‍ക്കായി എടത്തനാട്ടുകര ഗവ.ഓറിയ ന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ക്യാംപൊരുക്കിയത്. ചിരട്ടക്കുളം വാര്‍ഡിലെ ഒരു കുടുംബത്തെ അംഗനവാടിയിലേക്കും മാറ്റി.

ശക്തമായ മഴതുടരുന്ന സാഹചര്യത്തില്‍ പൊന്‍പാറ, ഓടക്കളം, മുണ്ടക്കുന്ന്, ചൂരിയോ ട്, താണിക്കുന്ന് ഭാഗങ്ങളില്‍ ഗാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താറിന്റെ നേതൃ ത്വത്തില്‍ ജനപ്രതിനിധികള്‍, റവന്യു ഉദ്യോഗസ്ഥര്‍, പൊതുപ്രവര്‍ത്തകര്‍ ചേര്‍ന്ന് സന്ദര്‍ ശനം നടത്തിയ ശേഷമാണ് അപായസാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്നും കുടുംബങ്ങ ളെ മാറ്റാന്‍ നടപടിയെടുത്തത്. പഞ്ചായത്തിലെ പടകാളിപ്പറമ്പ് അംഗനവാടിയിലും ക്യാംപ് തുടരുന്നുണ്ട്. പൊന്‍പാറ സ്‌കൂളിലും ക്യാംപിനുള്ള ഒരുക്കങ്ങള്‍ നടത്തിയി ട്ടുള്ളതായി അധികൃതര്‍ അറിയിച്ചു.

കോട്ടോപ്പാടം – 1 വില്ലേജിലെ തോടുകാട് വനത്തില്‍ താമസിച്ച് വന്ന 6 കുടുംബങ്ങളിലെ 17 പേരെ തിരുവിഴാംകുന്ന് കാപ്പുപറമ്പ് മദ്‌റസയിലേക്ക് മാറ്റി. കേളല്ലൂര്‍ മലവാരത്തിന് താഴെയായാണ് തോടുകാട് പട്ടികവര്‍ഗ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാറക്കെട്ടില്‍ നിന്നു ള്ള ഉറവയില്‍ നിന്നും ചരല്‍ക്കല്ലുകളും മറ്റും വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉരുള്‍ പൊട്ടല്‍ ഭീഷണി കണക്കിലെടുത്താണ് കുടുംബങ്ങളെ മാറ്റിയത്. കുമരംപുത്തൂര്‍ പഞ്ചായത്തിലെ കാരാപ്പാടം പട്ടികവര്‍ഗ ഗ്രാമത്തിലെ രണ്ട് കുടുംബങ്ങളോട് ബന്ധു വീടുകളിലേക്ക് മാറാന്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മഴതുടര്‍ന്നാ ല്‍ ആവശ്യമെങ്കില്‍ ക്യാംപ് തുറക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയി ട്ടുണ്ട്.

കുന്തിപ്പുഴ കരകവിഞ്ഞ് തരിശ് ഭാഗത്തെ നാലുവീടുകളില്‍ വെള്ളം കയറിയിരുന്നു. പഞ്ചായത്ത് റെവന്യു അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. കുടുംബങ്ങളോട് മാറി താമ സിക്കാന്‍ നിര്‍ദേശിച്ചു. മൈലാംപാടം, ചങ്ങലീരി മേഖലകളില്‍ വാഴകൃഷിയിലും നാ ശമുണ്ടായി. പഞ്ചായത്തില്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. മുന്‍ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ പാലക്കയം മേഖലകളിലും റവന്യു അധികൃതര്‍ സന്ദര്‍ശ നം നടത്തി സ്ഥതിഗതികള്‍ വിലയിരുത്തി. വാക്കോടന്‍ നിരവ് പ്രദേശത്തുള്ള 11 പട്ടിക വര്‍ഗങ്ങളെ ചൊവ്വാഴ്ച പാലക്കയം സെന്റ് മേരീസ് പള്ളി പാരീഷ് ഹാളിലുള്ള ക്യാംപി ലേക്ക് മാറ്റിയിരുന്നു. കോങ്ങോട് എം.എല്‍.എ. കെ.ശാന്തകുമാരി ക്യാംപ് സന്ദര്‍ശിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!