അലനല്ലൂര്‍ : കോട്ടപ്പള്ളയിലെ ഹെല്‍ത്ത് സെന്ററില്‍ ഡോക്ടറെ നിയമിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് എടത്തനാട്ടുകര മണ്ഡലം കമ്മിറ്റി അലനല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രം സൂപ്രണ്ടിന് നിവേദനം നല്‍കി. എടത്തനാട്ടു കരയിലുള്ളവര്‍ ആശുപത്രി ആവശ്യത്തിന് കിലോമീറ്ററുകള്‍ അകലെയുള്ള അലന ല്ലൂര്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തെയാണ് ആശ്രയിക്കുന്നത്. കോട്ടപ്പള്ളയിലെ ആരോഗ്യഉപകേന്ദ്രത്തില്‍ ഡോക്ടറുടെ സേവനമുണ്ടായാല്‍ എടത്തനാട്ടുകരയിലേയും ഉപ്പുകുളം, ചൂളി, പൊന്‍പാറ തുടങ്ങിയ മലയോരപ്രദേശങ്ങളിലേയും ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകും. മഴക്കാലരോഗങ്ങളും പകര്‍ച്ചവ്യാധികളും വര്‍ധിക്കുന്നത് കണക്കി ലെടുത്ത് എത്രയും വേഗം ഡോക്ടറെ നിയമിക്കാന്‍ നടപടിയുണ്ടാകണമെന്ന് യൂത്ത് കോ ണ്‍ഗ്രസ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് പി.മുഹമ്മദ് സിബിത്ത്, ജനറല്‍ സെക്രട്ടറി ജൗഹര്‍ ജംഷാദ്, എം.പി.മുനീര്‍, വി.പി.ഹാഷിം, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസി ഡന്റ് എന്‍.കെ.മുഹമ്മദ് ബഷീര്‍, സെക്രട്ടറി റസാഖ് മംഗലത്ത്, നസീഫ് പാലക്കാഴി നേതൃത്വം നല്‍കി.