മണ്ണാര്‍ക്കാട് : തൊഴിലുറപ്പ് പദ്ധതിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മികച്ച പ്രവര്‍ത്തനത്തിന് അനല്ലൂര്‍ പഞ്ചായത്തിന് പുരസ്‌കാരം. ബ്ലോക്ക് തലത്തില്‍ ഒന്നാ മതെത്തിയതിനാണ് അംഗീകാരം. 5,85,75,000 രൂപയാണ് ചെലവഴിച്ചത്. 771 പദ്ധതി കള്‍ പൂര്‍ത്തീകരിച്ചു. 1,45,722 തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചു. 588 കുടുംബങ്ങള്‍ നൂറ് തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ചു. പഞ്ചായത്തിലെ 53,684 പട്ടികജാതി കുടുംബങ്ങള്‍ ക്കും, 1,514 തൊഴില്‍ദിനങ്ങളും നല്‍കി. ഈ മികവുകള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്തിന്റെ അംഗീ കാരം ലഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വിജ യാരവം പരിപാടിയില്‍ വി.കെ.ശ്രീകണ്ഠന്‍ എം.പിയില്‍ നിന്നും പുരസ്‌കാരം ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റ് സജ്‌ന സത്താറിന്റെ നേതൃത്വത്തില്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡ ന്റ് ആയിഷാബി ആറാട്ടുതൊടി, സ്ഥിരം സമിതി അധ്യക്ഷ കെ.റംലത്ത്, പഞ്ചായത്ത് അംഗം ലൈല ഷാജഹാന്‍, സെക്രട്ടറി രതീഷ് ബാബു, എം.ജി.എന്‍.ആര്‍.ഇ.ജി.എസ്. എഞ്ചിനീയര്‍ കെ.രാജേഷ് ബാബു, ഓവര്‍സിയര്‍മരായ സി.എ.മന്‍സൂര്‍, വി.സംഗീത, വി .ഇ.ഒ. അജിത് പ്രസാദ്, അക്കൗണ്ടന്റുമാരായ ജൂലി, ഷാര്‍ജ, അശ്വതി, അനു.എസ്. ബാലന്‍ എന്നിവര്‍ പങ്കെടുത്തു.