മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തിലിന്റെ ‘സമഗ്ര’ പദ്ധതിയു ടെ കീഴിലുള്ള ഫാമിലി എംപവര്‍മെന്റ് മിഷന്‍(ഫെം) നടത്തിവരുന്ന വനിതാ സ്വയം തൊഴില്‍ പരിശീലന പരിപാടിയുടെ നാലാമത് തൊഴില്‍ പരിശീലനം ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം ചെയ്തു. പാലക്കാട് ജെ.എസ്.എസിന്റെ സഹകര ണത്തോടെ നടത്തുന്ന നാലാം ഘട്ടത്തില്‍ ടൈലറിംഗ്, എംബ്രോയിഡറി, ബാഗ് നിര്‍മാ ണം , ടെക്സ്റ്റയില്‍സ് പ്രിന്റിംഗ് എന്നീ നാല് ബാച്ചുകളിലായി 80 വനിതകള്‍ ക്കാണ് നഗരത്തിലെ സ്വകാര്യ ഐടിഐയില്‍ വെച്ചാണ് സ്വയം തൊഴില്‍ പരിശീലനം നല്‍ കുന്നത്. മണ്ണാര്‍ക്കാട് എന്‍.ഹംസ സ്മാരക കോണ്‍ ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അധ്യക്ഷനായി. ജെ.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അഭിഷേയ്, സമഗ്ര ഡയരക്ടര്‍ സഹദ് അരിയൂര്‍ , ഫെം കോര്‍ഡി നേറ്റര്‍ ഷരീഫ് പച്ചീരി, അഡ്വ.ഷമീര്‍ പഴേരി, ജിനുഷ സന്ദീപ് തുടങ്ങിയവര്‍ സംസാ രിച്ചു.