പാലക്കാട് :കൊറോണ രോഗവ്യാപന പ്രതിരോധത്തിന്റെ ഭാഗ മായി ജില്ലയിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളി ലെത്തുന്ന തൊഴിലന്വേഷകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിന് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി മുഴുവന്‍ അന്വേഷണങ്ങളും ടെലിഫോണ്‍ മുഖേന മാത്രം നടത്തുക.
ഫോണ്‍ നമ്പറുകള്‍

0491 2505204 – പാലക്കാട്
0492 2222309 – ആലത്തൂര്‍
0492 224297 – ചിറ്റൂര്‍
0492 4222508 – മണ്ണാര്‍ക്കാട്
0466 2960089 – ഷൊര്‍ണ്ണൂര്‍
9961465569 – ഇ.എ.ഐ.ബി. അട്ടപ്പാടി

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, പുതുക്കല്‍ എന്നിവ  www.eemployment.kerala.gov.in മുഖേന ഓണ്‍ലൈനായി നടത്തുക. സമാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും ചെയ്യാവുന്നതാണ്. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവ ഓണ്‍ലൈന്‍ ആയി നടത്തിയതിനുശേഷം പ്രിന്റും  അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി 90 ദിവസത്തിനുളളില്‍ എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ എത്തിയാല്‍ മതിയാവും. ക്രമീകരണങ്ങളുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!