കല്ലടിക്കോട് :ചെറുപ്രായത്തില്‍ തന്നെ അബാക്കസ് മത്സരത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയാണ് സച്ചിന്‍ കൃഷ്ണ.ഏറ്റവുമൊടുവില്‍ കഴി ഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ദേശീയതലം അബാക്കസ് മത്സര ത്തിലാണ് ഈ കൊച്ചു മിടുക്കന്‍ ശ്രദ്ധേയനായത്. ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ മാനദണ്ഡമനുസരിച്ചുള്ള മാര്‍ക്ക് നേടിയാണ് ഈ പ്രതിഭ ചെന്നൈ മത്സരത്തിലേക്ക് യോഗ്യത നേടിയത്.മണ്ണാര്‍ക്കാട് എംഇടി സ്‌കൂളിലെഏഴാംതരം വിദ്യാര്‍ഥിയാണ്. എല്‍.കെ.ജി., യു. കെ.ജി. പഠന കാലത്തുതന്നെ മികവു പുലര്‍ത്തിയ കുട്ടിയായിരുന്നു സച്ചിനെന്നുംകലാ ഇനങ്ങളിലുംമിടുക്കനാണെന്ന്‌ ബ്രെയിന്‍ ജിം അല്‍ഫ അബാക്കസ് പരിശീലന കേന്ദ്രത്തിലെ അധ്യാപകര്‍
നുസ്രത്ത്,ഫൗസിയ,സാലി എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നു. കല്ലടിക്കോട്‌മേലേമഠം രാജേഷ്-പ്രസീത ദമ്പതിമാരുടെ മകനാ ണ്.സ്‌കൂളിലെ പഠനവും ഹോംവര്‍ക്കും എല്ലാമായി ആകെ തിരക്കിലാകുന്ന കുട്ടികള്‍ക്ക് അവരിഷ്ടപ്പെടുന്ന രീതിയിലാണ് അബാക്കസ് പരിശീലനം. കളിയും ചിരിയും കലര്‍ന്ന നിമിഷങ്ങ ളിലൂടെ പഠനഭാരമില്ലാതെ കുട്ടികളെ അബാക്കസ് പഠിപ്പിക്കുക യാണ്‌ ബ്രെയിന്‍ ജിമ്മിലെ പരിശീലകര്‍

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!