പാലക്കാട് : തടഞ്ഞുനിര്‍ത്തി വടി കൊണ്ടും ഇരുമ്പ് പഞ്ച് കൊണ്ടും പരിക്കേല്‍പ്പിച്ച കേസില്‍ പ്രതികളായ കേരളശ്ശേരി കുണ്ടളശ്ശേരി വെള്ളാറ വീട്ടില്‍ ജയന്‍ (34), പുല്ലാനി പറമ്പ് വള്ളിയാലില്‍ വീട്ടില്‍ പ്രിയേഷ് (25), വടശ്ശേരി കാട്ടുമുല്ല പറമ്പ് വീട്ടീല്‍ കാജ എന്ന ഉസൈന്‍ കുട്ടി (36), വടശ്ശേരി പറയാന്‍ കുണ്ടില്‍ വാസു (52) എന്നിവര്‍ക്ക് വിവിധ വകുപ്പുകളിലായി നാല് മാസം 10 ദിവസം തടവിനും 3500 വീതം പിഴയും വിധിച്ചു. പാല ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് നമ്പര്‍ 2 മജിസ്ട്രേറ്റ് ആര്‍.അനിതയുടേതാണ് വിധി. പിഴ സംഖ്യയില്‍ നിന്ന് 8000 രൂപ പരിക്കുപറ്റിയ പരാതിക്കാരന് നഷ്ടപരിഹാരം നല്‍കാനും വിധിച്ചു. 2019 ഏപ്രില്‍ 16ന് രാത്രി 9.30ന് കേരളശ്ശേരി ജങ്ഷനില്‍ വച്ചാണ് കേസിനാസ്പദ മായ സംഭവം നടന്നത്. പ്രതികളിലൊരാള്‍ പരാതിക്കാരന്റെ ശരീരത്തില്‍ മുട്ടിയത് പരാതിക്കാരന്‍ ചോദിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്. കോ ങ്ങാട് സബ് ഇന്‍സ്പെക്ടര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി.ബിസി ഹാജരായി.