മണ്ണാര്‍ക്കാട് : ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സ്ഥാപക പ്രസിഡന്റായിരുന്ന ഡോ.കുഞ്ഞാലന്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികി ത്സയിലായിരുന്നു. കല്ലടിക്കോട്, തച്ചമ്പാറ, അമ്പലപ്പാറ എന്നിവടങ്ങളില്‍ ഗൈനക്കോ ളജിസ്റ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മണ്ണാര്‍ക്കാട് എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വൈസ് പ്രസിഡന്റ്, മണ്ണാര്‍ക്കാട് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി ചെയര്മാന്, എം.ഇ.ടി അംഗം, കെ.എന്‍.എം. മര്ക്കസുദ്ദുഅവ മുന്‍ മണ്ഡലം പ്രസിഡന്റ് , ജില്ലാ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: വി.കെ.റംല. മക്കള്‍: തസ്നിം താജ്, ജാസ്മിന്. മരുമക്കള്‍: താജുദ്ദീന് അറയ്ക്കല്‍ (കൊച്ചി), ബിജു മുഹമ്മദ് (ഐക്കര കൊരട്ടി)