മണ്ണാര്‍ക്കാട് : വീണ്ടും മാലിന്യടാങ്ക് നിറഞ്ഞതോടെ മണ്ണാര്‍ക്കാട് നഗരസഭ ബസ് സ്റ്റാന്‍ഡിലെ പൊതുശൗചാലയം അടച്ചിട്ടു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന ബസ് സ്റ്റാന്‍ഡിലെ ശൗചാലയം അടച്ചത് ദുരിതമാകുന്നു. സ്ത്രീകള്‍, കുട്ടികള്‍, വിദ്യാര്‍ഥികള്‍ എന്നിവരേയൊണ് ഏറെയും വലയ്ക്കുന്നത്. പലര്‍ക്കും ഹോട്ടലുകളുടേയും സമീപ കെട്ടിടങ്ങളിലെ ശൗചാലയങ്ങളേയും ആശ്രയിക്കേണ്ടി വരികയാണ്.
കക്കൂസ് മാലിന്യം സംസ്‌കരിക്കുന്നതിന് നഗരസഭാ പരിധിയില്‍ സംവിധാനമില്ലാത്ത താണ് പ്രതിസന്ധി. നിലവില്‍ ഒരു മാലിന്യ ടാങ്കാണുള്ളത്. പുതിയ ഒരു ടാങ്ക് നിര്‍മിക്കാ നുള്ള നീക്കത്തിലാണ് നഗരസഭ. കഴിഞ്ഞ മൂന്നുമാസത്തിനിടെ രണ്ടുതവണയാണ് ശൗചാലയം അടച്ചിട്ടത്. പിന്നീട് സ്വകാര്യ ആശുപത്രിയിലെ അത്യാധുനിക മലിനജല സംസ്‌കരണ പ്ലാന്റില്‍ മലിനജലം സംസ്‌കരിക്കുകയും ശൗചാലയം തുറക്കുകയുമാ യിരുന്നു. നിലവില്‍ ഏതാനുംദിവസങ്ങളായി ശൗചലയം അടച്ചിട്ടിരിക്കുകയാണ്. അടി യന്തര പ്രാധാന്യമുള്ള വിഷയമായിട്ടും നഗരസഭയും ജനപ്രതിനിധികളും ഉദ്യോഗസ്ഥ രും ഇടപെടുന്നില്ലെന്ന ആക്ഷേപവുമുണ്ട്.
പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് പരിഹാര നടപടികള്‍ വൈകിയതെന്ന് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍ പറയുന്നു. ജില്ലാ കളക്ടറെ നേരില്‍ കണ്ട് വിഷയത്തി ന്റെ ഗൗരവം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.