എടത്തനാട്ടുകര: പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമായ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കെയര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് ആധുനിക സംവിധാനത്തോടുകൂടിയ വീല്‍ചെയര്‍ നല്‍കി. ട്രസ്റ്റ് പ്രതിനിധി പി.പി. മുഹമ്മദില്‍ നിന്നും ക്ലിനിക്ക് ഭാരവാഹികള്‍ ഏറ്റുവാങ്ങി. ക്ലിനിക്കിന് കീഴിലുള്ള രോ ഗികള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് വീല്‍ചെയര്‍ നല്‍കിയത്. സ്വദേശത്തും വിദേശത്തും ചികിത്സ ധനസഹായം, അനാഥരായ കുട്ടികള്‍ക്കുള്ള പ്രത്യേക പദ്ധതി, വിദ്യാഭ്യാസ സഹായ പദ്ധതികള്‍, നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ഭവന നിര്‍മ്മാണം എന്നിങ്ങനെ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരാണ് കെയര്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്. ചടങ്ങില്‍ എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ഭാരവാഹികളായ എ.എം.മുഹമ്മദ് സക്കീര്‍, റഷീദ് ചതുരാല, റഹീസ് എടത്തനാട്ടുകര, അലി പടിഞ്ഞാറപള്ള തുടങ്ങിയവര്‍ പങ്കെടുത്തു.