മണ്ണാര്‍ക്കാട് : മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചാ യത്തിലെ ആര്യമ്പാവ് ടൗണ്‍ വാര്‍ഡ് ആരോഗ്യശുചിത്വ സമിതിയുടെ നേതൃത്വത്തില്‍ വൃത്തിയാക്കി. തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, ആശ, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹകരണത്തോടെയായിരുന്നു ശുചീകരണം. ജനകീയമായി ശേഖരിച്ച അജൈവ മാലിന്യങ്ങള്‍ ഹരിതകര്‍മ്മസേനയ്ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹമ്മദാലി അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റുബീന ചോലക്കല്‍, പി.സരോജിനി, മുന്‍മെമ്പര്‍ കാസിം കുന്നത്ത്, കെ.ജി.ബാബു മാസ്റ്റര്‍, പി.അലി അസ്‌ക്കര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.രൂപിക, ആര്യമ്പാവ് വ്യാപാരി കൂട്ടായ്മ ഭാരവാഹികളായ ഷരീഫ് കുന്നത്ത്, എന്‍.പി.ഫുര്‍സാന്‍ എന്നിവര്‍ സംസാരിച്ചു. കൊതുകജന്യ രോഗ നിയന്ത്രണപ്രവര്‍ത്തനങ്ങള്‍, സ്ഥാപനവിദ്യാലയ ശുചിത്വപ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് ജനകീയ സമിതികളുടെ സഹകരണത്തോടെ നടന്നുവരുന്നതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!