അലനല്ലൂര്‍ : അലനല്ലൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കിണര്‍ എസ്.വൈ.എസ്. അലനല്ലൂര്‍ സോണ്‍ സാന്ത്വനം എമര്‍ജന്‍സി ടീം വൃത്തിയാക്കി. ജല മാണ് ജീവന്‍ എന്ന തലക്കെട്ടില്‍ സംസ്ഥാനവ്യാപകമായി എസ്.വൈ.എസ്. നടത്തുന്ന ജലസംരക്ഷണ കാംപെയിനിന്റെ ഭാഗമായാണ് കിണറിലെ പുല്ലും വള്ളിപടര്‍പ്പു കളുമെല്ലാം നീക്കം ചെയ്തത്. സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മറ്റുജീവനക്കാ രുമെല്ലാം കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറാണിത്. അലനല്ലൂര്‍ സോണ്‍ പ്രസിഡന്റ് ശഫീഖ് അലി അല്‍ ഹസനി കൊമ്പം, സെക്രട്ടറി ശിഹാബ് കൊടക്കാട്, സാന്ത്വനം എമര്‍ജന്‍സി ടീം അംഗങ്ങളായ ഫിറോസ് വഴങ്ങല്ലി, ഫൈസല്‍ അലനല്ലൂര്‍, സലീം വേങ്ങ, അഷ്‌റഫ് അലനല്ലൂര്‍, കെ എ ഹക്കീം കൊമ്പാക്കല്‍കുന്ന്, അലി കൊട ക്കാട് നേതൃത്വം നല്‍കി.നേരത്തെ സാമൂഹികാരോഗ്യകേന്ദ്രത്തിലെ കിണറും സാന്ത്വ നം എമര്‍ജന്‍സി ടീം ശുചിയാക്കിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!