കല്ലടിക്കോട് : വേനല്‍ മഴയ്‌ക്കൊപ്പമെത്തിയ ശക്തമായ കാറ്റില്‍ കരിമ്പ പഞ്ചായ ത്തിലെ മലയോരപ്രദേശത്ത് നാശനഷ്ടങ്ങളുണ്ടായി. ഇന്ന് വൈകിട്ട് അഞ്ചരയോടെ യാണ് സംഭവം. തുടിക്കോട് കാഞ്ഞിരംപാറ കുഞ്ഞന്റെ വീടിന് മുകളിലേക്ക് മരം വീണ് മേല്‍ക്കൂര തകര്‍ന്നു.തുപ്പനാട്- മീന്‍വല്ലം റോഡില്‍ ചെമ്പന്‍തിട്ട, വഴുക്കപ്പാറ, മരുതുംകാട്, മുന്നേക്കര്‍ എന്നിവടങ്ങളില്‍ വഴിനീളെ മരങ്ങള്‍ വീണു. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞ് വീണു. മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ മരങ്ങള്‍ മുറിച്ചുനീക്കുന്ന പ്രവൃ ത്തിയിലേര്‍പ്പെട്ടു. കല്ലടിക്കോട്- വാക്കോട് തുടിക്കോട് റോഡിലും മരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെട്ടു. കരിമ്പ മുട്ടിക്കല്‍കണ്ടം ഭാഗത്ത് നേന്ത്രവാഴകൃഷിയിലും നാശമുണ്ടായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!