മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 6.30 ന് മണ്ണാര്‍ക്കാട് ഫായിദാ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വള്ളുവ നാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് പ്രസാദ് അധ്യക്ഷനാകും. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടോണി ഇനോക്കാരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബ് അംഗങ്ങളുടെ ഇന്റക്ഷന്‍ വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ജെയിംസ് വളപ്പിലയും ഓഫീസ് ബെയറേര്‍സിന്റെ ഇന്‍സ്റ്റാലേഷന്‍ സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ ടി.ജയകൃഷ്ണനും നിര്‍വ്വഹിക്കും. അഡ്വ.ജയറാം,ഡിസ്ട്രിക്റ്റ് കാബിനെറ്റ് സെക്രട്ടറി അഡ്വ. കെ.പി. വിജയരാജന്‍,അഡീഷണല്‍ കാബിനറ്റ് സെക്രട്ടറി കെ.ടി. അജിത്, റീജണ ല്‍ ചെയര്‍പേര്‍സണ്‍ അയ്യപ്പന്‍, സോണ്‍ ചെയര്‍പേര്‍സന്‍ വിനോദ് കുമാര്‍ ,കോ ഓര്‍ഡിനേറ്റര്‍ ബിജു പൊറത്തൂര്‍ എന്നിവര്‍ പങ്കെടുക്കും. കുന്തിപ്പുഴ ലയണ്‍സ് ക്ലബ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സേവന പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. കേരള രക്തദാന സേന പാലക്കാട് ജില്ലാ സെകട്ടറി അസ്ലം അച്ചുവിനെ ആദരിക്കും. കുന്തിപ്പുഴ ലയണ്‍സ് ക്ലബ്ബ് അംഗങ്ങളുടെ മക്കളില്‍ ഉന്നത നേട്ടം കൈവരിച്ചവരെ അനുമോദിക്കു മെന്നും പ്രസിഡന്റ് മോന്‍സി തോമസ്, സെക്രട്ടറി കെ.സി. ജയറാം , ട്രഷറര്‍ കെ.തോമ സ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.