പാലക്കാട് : കേരള ഗവര്‍ണര്‍ക്ക് വേണ്ടി പാലക്കാട് ജില്ല ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ തന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പ്രവര്‍ ത്തനങ്ങള്‍ നടത്തുന്നതിന് വാഹനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ വിട്ടുനല്‍കുന്നതിനായി വാഹന ഉടമകളില്‍ നിന്നും രണ്ട് വാഹ നങ്ങള്‍ക്ക് പ്രത്യേക മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചു. വാഹനങ്ങള്‍ക്ക് ഏഴ് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം പാടില്ല. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 29ന് രാവിലെ 11ന്. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് ദര്‍ഘാസ് തുറക്കും. ഇതി ലേക്കുള്ള ദര്‍ഘാസുകള്‍ ടെന്‍ഡര്‍ ഫോര്‍ വെഹിക്കിള്‍ എന്‍ഫോഴ്സ്മെന്റ്/ക്യു. ആര്‍. ടി എന്ന തലക്കെട്ടോടെ് അസിസ്റ്റന്റ് കമ്മീഷണര്‍, ഭക്ഷ്യ സുരക്ഷാ കാര്യാലയം, സിവി ല്‍ സ്റ്റേഷന്‍, പാലക്കാട് എന്ന മേല്‍വിലാസത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കി ല്‍ നിന്നും കമ്മീഷണറുടെ പേരില്‍ പാലക്കാട് ജില്ലയില്‍ മാറാവുന്ന നിരതദ്രവ്യമായ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ഉള്‍പ്പെടെ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ഭക്ഷ്യ സുരക്ഷാ അസി: കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍. 0491-2505081.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!