പാലക്കാട് :ലോകാരോഗ്യ സംഘടന കൊറോണ (കോവിഡ് 19) രോഗത്തെ ഉയര്‍ന്ന സംക്രമണ സാധ്യത ഗണത്തില്‍ ഔദ്യോഗി കമായി പ്രഖ്യാ പിച്ച സാഹചര്യത്തില്‍ വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നും എത്തുന്ന യാത്രക്കാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ഉടനെ വിവരം അറിയിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. വിവരങ്ങള്‍ യഥാസമയം അറിയിക്കാതെ മാറിനില്‍ക്കുന്ന സാഹചര്യം തികച്ചും ആശങ്കാജ നകമാണ്. ഇത് സ്ഥിതി സങ്കീര്‍ ണമാക്കുകയും പ്രതിരോധ പ്രവര്‍ത്ത നങ്ങളെ ബാധിക്കുമെന്ന സാഹചര്യത്തിലാണ് ഡി.എം.ഒ.യുടെ നിര്‍ദ്ദേശം. വിവിധ പ്രദേശങ്ങളില്‍ നിന്നും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെ ടുന്നതും രോഗം വ്യാപിക്കുന്നതും കണക്കിലെ ടുത്ത് ചൈന, ഹോങ്കോംഗ്, തായ്ലണ്ട്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കാള്‍ സെന്റ് നമ്പറുകളായ 0491-2505264, 2505189 ല്‍ ബന്ധപ്പെടണം. ഈ സാഹചര്യത്തില്‍ ഓരോരത്തരും തങ്ങളുടെ അറിവിലോ പരിചയത്തിലോ ആരെങ്കിലും രോഗബാധിത രാജ്യങ്ങളില്‍ നിന്നും സമീപകാലത്ത് വന്നിട്ടുണ്ടെങ്കില്‍ വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു.
കൊറോണ: ജില്ലയിൽ ജാഗ്രതയും നിരീക്ഷണവും സജീവം
രോഗ ബാധിത പ്രദേശങ്ങളിൽ നിന്ന് വരുന്നവർ മെഡിക്കൽ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം
പാലക്കാട് :കൊറോണ വൈറസ് സംബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിൽ സജീവമായി തുടരുന്നു. നിലവിൽ 8 പേർ വീടുകളിലും ഒരാൾ ജില്ലാ ആശുപത്രിയിലും നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)അറിയിച്ചു. എൻ ഐ വി യിലേക്ക് പരിശോധനയ്ക്കായി അയച്ച 17 സാമ്പിളുകളിൽ ഫലം വന്ന 16 എണ്ണവും നെഗറ്റീവാണ്. ആകെ 190 പേർ ഇതുവരെ നിരീക്ഷണത്തിൽ ഉണ്ടായതിൽ 181 പേരുടെ നിരീക്ഷണ കാലയളവ് പൂർത്തിയായി.
ഇതുവരെ 142 കോളുകളാണ് കൺട്രോൾ റൂമിലേക്ക് വന്നിട്ടുള്ളത്.
ലോകാരോഗ്യ സംഘടന കൊറോണ (കോവിഡ് 19) രോഗത്തെ ഉയര്‍ന്ന സംക്രമണ സാധ്യത ഗണത്തില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ പ്രദേശങ്ങളിൽനിന്ന് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയും രോഗം വ്യാപിക്കുന്നതുമായ സാഹചര്യം നിലവിലുള്ളതിനാൽ ചൈന, ഹോങ്കോംഗ്, തായ്ലണ്ട്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, വിയറ്റ്നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ നിന്നും വന്നവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.ജില്ലാ മെഡിക്കൽ ഓഫീസിൽ കൊറോണ കൺട്രോൾ റൂം പ്രവർത്തിച്ചുവരുന്നുണ്ട്. എല്ലാ പ്രാഥമിക/ സാമൂഹികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്കാസ്ഥാന ആശുപത്രികളേയും ചൈനയിൽ നിന്നും, കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നും വരുന്ന ആളുകൾക്ക് ബന്ധപ്പെടാവുന്നതാണ്.