അഗളി : അട്ടപ്പാടി ഭൂതയാറില്‍ കാട്ടാനയുടെ ആക്രമണത്തല്‍ ആദിവാസി സ്ത്രീക്ക് പരിക്കേറ്റു. മേലേ ഭൂതയാറില്‍ വീരയെയാണ് (48) തുമ്പിക്കൈകൊണ്ട് അടിച്ചത്. തലയ്ക്കും ഇടുപ്പെല്ലിന് നെഞ്ചിനും വാരിയെല്ലിനും പരിക്കുണ്ട്. ഇന്നലെ നാലുമണി യോടെയാണ് സംഭവം. മേലേ ഭൂതയാര്‍ ഊരില്‍ നിന്ന് രാവിലെ 10 മണിക്ക് അഞ്ചംഗ സംഘം കാട്ടിലേക്ക് ചൂലുപ്പുല്ല് ശേഖരിക്കാനായി പോയതായിരുന്നു. ഇതുമായി തിരി ച്ചുവരുമ്പോള്‍ ഊരില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ വച്ച് കാട്ടാനയുടെ മുന്നില്‍ പ്പെട്ടു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടെങ്കിലും വീരയെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചു. താഴ്ച പാറക്കെട്ടുകള്‍ക്കിടയിലേക്ക് ഇവര്‍ വീണതിനാല്‍ ആന പിന്‍തിരിഞ്ഞു. കൂടെ യുണ്ടായിരുന്നവര്‍ ഫോണിന് റെയ്ഞ്ചുള്ള സ്ഥലത്തെത്തി ഊരിലുള്ളവരെ വിവര മറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീരയെ ചുമന്ന് ഊരിലെത്തിച്ചു. പുതൂരില്‍ നിനന് വനംവകുപ്പിന്റെ ദ്രുതപ്രതികരണ സംഘം ഊരിലെത്തി ഇവരെ കോട്ടത്തറി ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചു. വയറിനകത്ത് രക്തസ്രാവവും തലയ്ക്ക് പരിക്കുമുള്ളതിനാല്‍ വിദഗ്ദ്ധ കിചികിത്സക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.