തച്ചമ്പാറ: മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തച്ചമ്പാറ ഗ്രാമ പഞ്ചായ ത്തില്‍ പൊതുജനങ്ങള്‍ക്കായി സൗജന്യമായി ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷം ആറ് ലക്ഷം രൂപ വകയിരുത്തി യാണ് ബയോ ബിന്നുകള്‍ വിതരണം ചെയ്തത്. 170 ഓളം പേര്‍ക്കാണ് ഇനോക്കുലം ഉള്‍പ്പെ ടെയുള്ള ബിന്നുകള്‍ വിതരണം ചെയ്തത്. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ആദ്യഘട്ടം വിജയകരമായാല്‍ കൂടുതല്‍ ഗുണഭോക്താക്കള്‍ ഉണ്ടാവു മെന്നുള്ള പ്രതീക്ഷയിലാണ് ഗ്രാമപഞ്ചായത്ത് അധികൃതര്‍. ബയോ കമ്പോസ്റ്റ് ബിന്നു കളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. നാരായണന്‍കുട്ടി നിര്‍വ ഹിച്ചു. പരിപാടിയില്‍ അസിസ്റ്റന്റ് സെക്രട്ടറി മിനി, വാര്‍ഡ് മെമ്പര്‍മാരായ മല്ലിക, ഷഫീഖ് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!