അലനല്ലൂര്‍ : സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രി ജീവന ക്കാര്‍ക്കും ആശാവര്‍ക്കര്‍മാര്‍ക്കുമായി ദുരന്തനിവാരണവും മുന്നൊരുക്കങ്ങളും പരി ശീലന പരിപാടി സംഘടിപ്പിച്ചു. ബേസിക് ലൈഫ് സപ്പോര്‍ട്ട് എന്ന വിഷയത്തില്‍ വട്ടമ്പ ലം മദര്‍കെയര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്‌തെസ്യോളജിസ്റ്റ് ഡോ. സി.പി.ജാഫര്‍, കണ്‍സള്‍ട്ടന്റ് എമര്‍ജന്‍സി ഫിസിഷ്യന്‍ ഡോ.പി.ഫവാസ് എന്നിവര്‍ ക്ലാ സെടുത്തു. അപകടത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാഥമികമായി നല്‍കേ ണ്ട സിപിആര്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ വിശദീകരിച്ചു നല്‍കി. സാമൂഹി ക ആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി സൂപ്രണ്ട് ഡോ. സി.പി.റാബിയ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ശിവദാസന്‍, ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ പി.യു.സുഹൈല്‍ തുടങ്ങിയവര്‍ സംസാരിച്ചു.