മണ്ണാര്‍ക്കാട് : ട്രെന്‍ഡ് പ്രീ സ്‌കൂളുകളുടെ എഫ്‌സോണ്‍ കിഡ്‌സ് ഫെസ്റ്റ് പറശ്ശേരി അല്‍ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ ക്യാംപസില്‍ നടന്നു. 13 സ്‌കൂളുകളില്‍ നിന്നും 400 ഓളം വിദ്യാര്‍ഥികള്‍ വിവിധ ഇനങ്ങളില്‍ മാറ്റുരച്ചു. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. എഫ് സോണ്‍ മാനേജ്‌മെന്റ് കമ്മിറ്റി കണ്‍ വീനര്‍ അഡ്വ.ഷമീര്‍ പഴേരി അധ്യക്ഷനായി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ മുഹ്‌സിന്‍ കമാലി മുഖ്യാഥിയായി. മേഖല ജനറല്‍ സെക്രട്ടറി സിറാജ് മുണ്ടക്കണ്ണി, ഗഫൂര്‍ നജൂമി, മാനേജ്‌മെന്റ് പ്രതിനിധികളായ ഷമീര്‍ മാസ്റ്റര്‍, ഹംസ ചോലോത്തില്‍, പൂക്കോയ തങ്ങള്‍, ആഷിക് അന്‍വരി, സൈഫുദ്ധീന്‍ മുതുതല തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!