മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ സഹകരണ സംഘങ്ങളില്‍ 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ ടീം ഓഡിറ്റ് നടപ്പാക്കുന്നത് സംബന്ധിച്ച വിശദീകരണയോഗം മണ്ണാ ര്‍ക്കാട് റൂറല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്നു. സഹകരണ വകുപ്പ് സെ ക്രട്ടറി മിനി ആന്റണി ഉദ്ഘാടനം ചെയ്തു. സഹകരണ ഓഡിറ്റ് ഡയറക്ടര്‍ എം.എസ് ഷെറിന്‍ അധ്യക്ഷയായി. സംസ്ഥാനതലത്തില്‍ ടീം ഓഡിറ്റ് സംവിധാനം നടപ്പാക്കു ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഹകരണ ഓഡിറ്റ് ഡയറക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു. പാലക്കാട് സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ പി. വിജയലക്ഷ്മി ജില്ലാതല ടീം ഓഡിറ്റ് പദ്ധതി വിശദീകരണം നടത്തി. ടീം ഓഡിറ്റ് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായി യോഗത്തില്‍ അറി യിച്ചു.പാലക്കാട് ജോയിന്റ് രജിസ്ട്രാര്‍(ജനറല്‍) പി. ഉദയന്‍, സഹകരണ ഓഡിറ്റ് ഡയറ ക്ടറേറ്റിലെ ജോയിന്റ് ഡയറക്ടര്‍ പ്രഭിത്ത്, മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എം.പുരുഷോത്തമന്‍, പാലക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയ ര്‍മാന്‍ ഡോ. പി. ജയദാസന്‍, അസിസ്റ്റന്റ് രജിസ്ട്രാര്‍(പ്ലാനിംഗ്) എം.ഹരിദാസന്‍, അസി സ്റ്റന്റ് ഡയറക്ടര്‍ എം. വിശ്വം എന്നിവര്‍ സംസാരിച്ചു. വിവിധ സഹകരണ സംഘങ്ങ ളില്‍ നിന്നുള്ള പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, ഭരണ സമിതി അംഗങ്ങള്‍, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.