മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയ ര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി. മൂന്നാം പൂരംനാളായ ഇന്ന് വൈ കീട്ടായിരുന്നു കൊടിയേറ്റ് നടന്നത്. താന്ത്രിക ചടങ്ങുകള്‍ക്ക് തന്ത്രി പന്തലക്കോടത്ത് ശങ്കരനാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ശ്രേയസ് എമ്പ്രാന്തിരി എന്നിവര്‍ കാര്‍മിക ത്വം വഹിച്ചു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി കൊടിയേറ്റ് നിര്‍വഹിച്ചു. മാനേജിങ് ട്രസ്റ്റി കെ. എം. ബാലചന്ദ്രനുണ്ണി, പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍, സെക്ര ട്ടറി എം.പുരുഷോത്തമന്‍, പി.കെ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. കൊടിയേറ്റിന് ശേഷം ആറങ്ങോട്ടുകര ശിവന്റെ നേതൃത്വത്തില്‍ തായമ്പക അരങ്ങേറി. തുടര്‍ന്ന് കൊമ്പ് പറ്റ്, കുഴല്‍പറ്റും നടന്നു. ആറാട്ടെഴുന്നെള്ളത്ത്, മേളം, ഇടയ്ക്ക പ്രദക്ഷിണവും എന്നിവയാണ് ഇന്നത്തെ ചടങ്ങുകള്‍. വൈകിട്ട് ചാക്യാര്‍കൂത്തും നാദസ്വരവുമുണ്ടായി. നാലാം പൂരംനാളായ നാളെ രാവിലെയും രാത്രിയും ആറാട്ടെഴുന്നെള്ളത്ത്, വൈകീട്ട് ചാക്യാര്‍കൂത്ത്, നാദസ്വരം, പനമണ്ണ ശശിയുടെ നേതൃത്വത്തില്‍ തായമ്പക, രാത്രി എട്ടിന് നൃത്തപരിപാടികളും അരങ്ങേറും.