മണ്ണാര്‍ക്കാട് : സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കേരള സാമൂഹ്യസുരക്ഷാ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഡിമെന്‍ഷ്യ സൗഹൃദ കേരളം പദ്ധതിയായ ‘ഓര്‍മ്മ ത്തോണി’യ്ക്ക് 92 ലക്ഷം രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചു.2023-24 സാമ്പത്തിക വര്‍ഷത്തെ പദ്ധതി പ്രവര്‍ത്ത നങ്ങള്‍ക്കായാണ് തുക അനുവദിച്ചത്. കേരളത്തില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഡി മെന്‍ഷ്യ/അല്‍ഷിമേഴ്സ് ബാധിതരായ വയോജനങ്ങള്‍ക്കായി രൂപീകരിച്ച പദ്ധതിയാണ് ‘ഡിമെന്‍ഷ്യ സൗഹൃദ കേരളം’. പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളില്‍ മെമ്മറി ക്ലിനിക്കുകള്‍ ആരംഭിക്കും. ഡിമെന്‍ഷ്യ ബാധിതര്‍ക്കുള്ള വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കും.കേരളത്തില്‍ വയോജനങ്ങള്‍ക്കിടയില്‍ ഡിമെന്‍ഷ്യ ബാധി തരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഡിമെന്‍ഷ്യ ചികിത്സിച്ചു മാറ്റാന്‍ കഴിയില്ലെങ്കിലും കൃത്യമായ പരിചരണത്തിലൂടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും ബാധിക്കപ്പെ ട്ടവരുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സാധിക്കുന്നതിനാലാണ് വിവിധ വകുപ്പുക ളുടെ സഹകരണത്തോടെ കേരള സാമൂഹ്യ സുരക്ഷാമിഷന്‍ മുഖേന കേരളത്തില്‍ ഓര്‍മ്മത്തോണി അഥവാ അല്‍ഷിമേഴ്സ് സൗഹൃദ കേരളം നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.