അലനല്ലൂര്‍: ഉണ്യാല്‍-ആഞ്ഞിലങ്ങാടി റോഡില്‍ വട്ടമണ്ണപ്പുറം ഐ.ടി.സി. ഭാഗത്തെ എസ് ആകൃതിയിലുള്ള വളവില്‍ അപകടങ്ങള്‍ പതിവാകുന്നു. ഒരുമാസത്തിനിടെ തുടര്‍ച്ചയായി മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. ഒരു ജീവനും പൊലിഞ്ഞു. റോഡപകടങ്ങള്‍ക്ക് തടയിടാനായി പൊതുമരാമത്ത് അധികൃതര്‍ സുരക്ഷാമുന്‍ക രുതല്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളുകളായി. സുഗമമായ റോഡില്‍ രണ്ട് വളവുകള്‍ തൊട്ടടുത്തായിവരുന്നതിനാല്‍ പലപ്പോഴും അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ ഇവിടെ നിയന്ത്രണംവിടുക പതിവാണ്. കൂടാതെ മറുവശത്തുനിന്ന് വാഹനങ്ങള്‍ വരുന്നത് പെട്ടെന്ന് കാണാനും കഴിയില്ല. കാല്‍ടനയാത്രയും ഇതുവഴി അപകടഭീതിയിലാണ്. ഡിസംബര്‍ 30ന് കാല്‍നടയാത്ര ക്കാരിയായ പാത്തുമ്മ എന്ന സ്ത്രീ വാഹനമിടിച്ച് മരിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് കോഴി ലോഡുമായിപോകുന്ന വാഹനവും വളവില്‍ മറിയുകയുണ്ടായി. കഴിഞ്ഞദിവസം നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ റോഡരികിലെ വൈദ്യുതി തൂണിടിലിടിച്ചാണ് നിന്നത്. തകര്‍ന്ന വൈദ്യുതി തൂണ്‍ കെ.എസ്.ഇ.ബി. അധികൃതര്‍ പിന്നീട് മാറ്റി പുനഃസ്ഥാപി ക്കുകയുണ്ടായി. അപകടങ്ങള്‍ തടയുന്നതിനായി വളവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡു കളുമില്ല. റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിക്കുക, മുന്നറിയിപ്പ് ബോര്‍ഡുകള്‍, സുരക്ഷാകണ്ണാടികള്‍ എന്നിവ അടിയന്തരമായി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് അല നല്ലൂര്‍ പഞ്ചായത്തംഗം പി. രഞ്ജിത് കുമരംപുത്തൂര്‍ പൊതുമരാമത്ത് റോഡ് വിഭാഗം അസി. എന്‍ജിനീയര്‍ക്ക് നിവേദനം നല്‍കി.