മണ്ണാര്‍ക്കാട് : നഗരത്തിലെ വടക്കുമണ്ണത്ത് സ്വകാര്യഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 10 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നശേഖരം പൊലിസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് എസ്.എമാരായ വി. വിവേക്, സി.എ.സാദത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരി ശോധന നടത്തിയത്. 46 ചാക്കുകളിലായാണ് നിരോധിത പുകയില ഉല്‍പ്പന്നമായ ഹാന്‍സ് സൂക്ഷിച്ചിരുന്നത്. നെല്ലിപ്പുഴ ഭാഗത്തുള്ള സെയ്ത് എന്ന പലചരക്ക് കടക്കാര നാണ് മുറി വാടകയ്ക്ക് എടുത്തിരിക്കുന്നതെന്ന് എസ്.ഐ. പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്നും പൊലിസ് അറിയിച്ചു. പൊലിസുകാരായ അഷ്‌റഫ്, വിനോദ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ ഷാഫി, ഷെഫിക്ക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!