മണ്ണാര്‍ക്കാട് : തകര്‍ച്ചയില്‍ നിന്നും ശാപമോക്ഷം കാത്ത് കോട്ടോപ്പാടം പഞ്ചായത്തിലെ ആദ്യകാല റോഡുകളിലൊന്നായ വേങ്ങ – കണ്ടമംഗലം റോഡ്. പൊട്ടിപൊളിഞ്ഞും കുണ്ടുംകുഴിയുമായി കിടക്കുന്ന റോഡിലൂടെ യാത്ര ദുരിതമാണ്. മഹാകവി ഒളപ്പമണ്ണ യുടെ പേരില്‍ അറിയപ്പെടുന്ന റോഡുകൂടിയാണ് വേങ്ങ – കണ്ടമംഗലം റോഡ്. പഞ്ചായ ത്തിലെ മൂന്ന്, അഞ്ച്,ആറ്,ഏഴ്,17 വാര്‍ഡുകളിലൂടെ കടന്നുപോകുന്ന റോഡിന് അഞ്ച് കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ പ്രദേശത്തുകാര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്ക് കോട്ടോ പ്പാടം, മണ്ണാര്‍ക്കാട് മേഖലയിലെത്തണമെങ്കില്‍ തകര്‍ന്ന റോഡിലൂടെ വേണം സഞ്ചരി ക്കാന്‍. നൂറുക്കണക്കിന് വിദ്യാര്‍ഥികളാണ് നിത്യവും ഇതിലൂടെ യാത്രചെയ്യുന്നത്.
വര്‍ഷങ്ങളായി റോഡിന്റെ അറ്റകുറ്റപ്പണി നടന്നിട്ടില്ല. രണ്ടുവര്‍ഷം മുന്‍പ് റോഡ് നവീ കരണത്തിന് ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ അനുവദിക്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ഫണ്ട് വിനിയോഗിക്കാനാവാതെ പാഴായതായി നാട്ടുകാര്‍ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നുള്ള നിരന്തര ആവശ്യങ്ങള തുടര്‍ന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ.യുടെ ഇടപെടലില്‍ കഴിഞ്ഞ ബജറ്റില്‍ ഒരു കോടി രൂപ അനുവദിക്കപ്പെട്ടു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ നടന്നുവരികയാണെന്ന് എം.എല്‍. എ. അറിയിച്ചു. ഇത് പൂര്‍ത്തിയായശേഷം പ്രവൃത്തികള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജല്‍ജീവന്‍മിഷന്റെ പ്രവൃത്തികളും നടന്നതോടെ പൊതുവെ തകര്‍ന്നു കിടന്ന റോഡിന്റെ ദുരവസ്ഥയ്ക്ക് ആക്കം കൂടുകയും ചെയ്തു. വേങ്ങ മുതല്‍ 20തിലധി കം ഭാഗങ്ങളിലാണ് റോഡ് കുറുകെ പൊളിച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്കുശേഷം പൊളിച്ചഭാഗം യഥാവിധം അറ്റകുറ്റപ്പണി നടത്തിയിട്ടുമില്ലെന്നും ആക്ഷേപമുണ്ട്. മഴപെയ്താല്‍ ഇതുവഴി കാല്‍നടപോലും അസാധ്യമാണ്. പഞ്ചായത്തധികൃതരോട് ഇക്കാര്യം ഉന്നയിച്ചിട്ടും നടപടികളുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര പറഞ്ഞു. എത്രയും വേഗം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.