ദുബായ്:യുഇഎയിലെ മണ്ണാര്‍ക്കാട്ടുകാരുടെ കൂട്ടായ്മയായ മീറ്റ് പ്രവാസി കൂട്ടായ്മ സ്‌പോര്‍ട്‌സ് വിംഗ് സംഘടിപ്പിക്കുന്ന സോക്കര്‍ ഫെസ്റ്റ് 2020 ഏപ്രില്‍ മൂന്നിന് നടക്കും.അല്‍ ഖുസൈസ് ദുബായ് ടാര്‍ജെറ്റ് ഗ്രൗണ്ടില്‍ ഉച്ചതിരിഞ്ഞ് 3.30 മുതല്‍ രാത്രി 11 മണി വരെ യാണ് മത്സരം.പതിനാറ് ടീമുകള്‍ പങ്കെടുക്കും.ഒന്നാം സമ്മാനം 5,000 , രണ്ടാം സമ്മാനം 2,500 മൂന്നാം സമ്മാനം 1,000,നാലാം സമ്മാനം 750 ദിര്‍ഹം എന്നിങ്ങനെയാണ് സമ്മാനനിര. മികച്ച കളിക്കാരന്‍, ഗോള്‍ കീപ്പര്‍,ഡിഫെന്‍ഡര്‍,ടോപ് സ്‌കോറര്‍ എന്നിവര്‍ ക്ക് ക്യാഷ് പ്രൈസ് നല്‍കും.ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാന്‍ ആഗ്ര ഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് മീറ്റ് ഭാരവാഹികള്‍ അറിയി ച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്:056 2680636,055 4222649,055 8057031,050 2673422.സോക്കര്‍ ഫെസ്റ്റിനായുള്ള ഒരുക്കങ്ങള്‍ നടന്ന വരുന്നതായി മീറ്റ് ഭാരവാഹികള്‍ അറിയിച്ചു.