അലനല്ലൂര്‍: എം.എസ്.എഫ് എടത്തനാട്ടുകര മേഖല കമ്മിറ്റി ‘റെഡി ടു എക്‌സാം’ പരീക്ഷ മാര്‍ഗനിര്‍ദ്ദേശക ബോധവല്‍ക്കരണ ക്ലാസ് നടത്തി. പൊതുപരീക്ഷകള്‍ക്ക് ഒരുങ്ങുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷപേടി മാറ്റുന്നതിനായി എം.എസ്.എഫ് സംഘടിപ്പിച്ചു. ബോധ വല്‍ക്കരണ ക്ലാസ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കളത്തില്‍ അബ്ദുല്ല ഉദ്ഘാടനം ചെയ്തു.

എം.എസ്.എഫ് മേഖല പ്രസിഡന്റ് അഫ്‌സല്‍ കൊറ്റരായില്‍ അധ്യക്ഷത വഹിച്ചു. മോട്ടിവേഷന്‍ സ്പീക്കറും എം.എസ്.എഫ് ജില്ല ട്രഷററുമായ ബിലാല്‍ മുഹമ്മദ് മണ്ണാര്‍ക്കാട് ക്ലാസിന് നേതൃത്വം നല്‍കി.

മുസ്ലിം ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗം എം.പി.എ ബക്കര്‍ മാസ്റ്റര്‍, വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ പാറോക്കോട്ടില്‍, യൂത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ടി.പി മന്‍സൂര്‍, എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് റഹീസ് എടത്തനാട്ടുകര, മണ്ഡലം പ്രസിഡന്റ് മനാഫ് കോട്ടോപ്പാടം, സെക്രട്ടറി നിജാസ് ഒതുക്കുംപുറത്ത്, പി.അന്‍വര്‍ സാദത്ത്, ഗ്രാമപഞ്ചായത്തംഗം സി.മുഹമ്മദാലി, വാപ്പു തുവ്വശ്ശേരി, ഷമീം കരുവള്ളി, മുസ്തഫ പൂക്കാടംഞ്ചേരി, സി.ഉമ്മറുല്‍ ഫായിസ്, ഷാമില്‍, അന്‍സില്‍, ടി.കെ മുര്‍ഷിദ്, ഹാസില്‍, പി.അഫ്‌നാസ്, അജ്മല്‍ എന്നിവര്‍ സംസാരിച്ചു. എം.എസ്.എഫ് മേഖല ജനറല്‍ സെക്രട്ടറി ഷിജാസ് പുളിക്കല്‍ സ്വാഗതവും ട്രഷറര്‍ പി.എ ഷാമില്‍ നന്ദിയും പറഞ്ഞു.