അലനല്ലൂര്‍ : ശ്വാസകോശ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസമേകാന്‍ അലന ല്ലൂരിലെ മെഡിക്കല്‍ സെന്റര്‍ അയ്യപ്പന്‍കാവില്‍ സെപ്റ്റംബര്‍ 28ന് ആസ്തമ, അലര്‍ജി, സി.ഒ.പി.ഡി, പോസ്റ്റ് കോവിഡ് രോഗനിര്‍ണയ ക്യാംപ് നടക്കും. വ്യാഴാഴ്ച വൈകീട്ട് നാല് മണി മുതല്‍ ആറ് മണി വരെ ആശുപത്രിയില്‍ നടക്കുന്ന ക്യാംപിന് പ്രമുഖ ആസ്തമ, അലര്‍ജി ശ്വാസകോശ രോഗവിദഗ്ദ്ധന്‍ ഡോ.സമീര്‍ ആനക്കച്ചേരി നേതൃത്വം നല്‍കും. ആദ്യം ബുക്ക് ചെയ്യുന്ന നാല്‍പ്പത് പേര്‍ക്കാണ് ക്യാംപില്‍ പങ്കെടുക്കാന്‍ അവസരം. 650 രൂപ ചാര്‍ജ് വരുന്ന ശ്വാസകോശ പരിശോധന സൗജന്യമായിരിക്കും.

ശ്വാസകോശരോഗങ്ങള്‍ തുടക്കത്തില്‍ കണ്ടെത്താനായാല്‍ ചികിത്സ എളുപ്പവും ചിലവ് ചുരുങ്ങിയതുമാണ്.ഇടയ്ക്കിടെ ഉണ്ടാകുന്ന ജലദോഷം,ഇടയ്ക്കിടെ ഉണ്ടാകുന്ന തുമ്മല്‍, മൂക്കൊലിപ്പ്, ശ്വാസം മുട്ടല്‍ അനുഭവപ്പെടല്‍,തുമ്മല്‍ വരുമ്പോള്‍ 13-15 തവണ നീണ്ടുനി ല്‍ക്കുക, വിട്ടുമാ റാത്ത ചുമ (പ്രത്യേകിച്ച് രാത്രിയില്‍ അല്ലെങ്കില്‍ അതിരാവിലെ), വലി വ് (നെഞ്ചില്‍ നി ന്ന് വിസിലടിക്കുന്നപോലുള്ള ശബ്ദത്തോടുള്ള ശ്വാസോച്ഛ്വാസം), അടിക്കടി ഉണ്ടാകുന്ന ശ്വാസം മുട്ടല്‍, കഫക്കെട്ട്, ന്യുമോണിയ, നടക്കുമ്പോള്‍ കിതപ്പും, ശ്വാസതടസവും തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ക്യാംപിലെത്തി ചികിത്സ തേടാം.

ശാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമത മനസ്സിലാക്കുവാന്‍, ശാസകോശ സംബന്ധമാ യ അലര്‍ജി കണ്ടെത്തുവാന്‍,പുകവലി മൂലമുള്ള ശ്വാസകോശ രോഗങ്ങള്‍ കണ്ടെ ത്തു വാന്‍, ശ്വാസകോശ രോഗങ്ങള്‍ മൂലം ശ്വാസകോശത്തിനുണ്ടായ വീക്കം, കഫക്കെട്ട്, ന്യുമോണിയ, ശ്വാസതടസ്സം എന്നിവ മനസ്സിലാക്കുവാന്‍ വേണ്ടിയാണ് ശ്വാസ കോശ പരിശോധന (സ്‌പൈറോമെട്രി ടെസ്റ്റ് ) നടത്തുന്നത്. ശ്വാസകോശ രോഗങ്ങള്‍ തുടക്ക ത്തില്‍ കണ്ടെത്താനായാല്‍ ചികിത്സ എളുപ്പവും ചിലവ് ചുരുങ്ങിയതുമാണ്. സൗജന്യ സ്പൈറോമെട്രി ടെസ്റ്റിനായി ഇന്ന് തന്നെ ബുക്ക് ചെയ്യുക. ബുക്കിംഗിന് : 04924 263 551, 8078 823 551 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!