കാഞ്ഞിരപ്പുഴ: ചിറക്കല്‍പടി – കാഞ്ഞിരപ്പുഴ റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി കാഞ്ഞിരത്തുള്ള കനാല്‍പാലം തിങ്കളാഴ്ച പൊളിക്കും. ഇതിന് മുന്നോടിയായി പാലത്തി ല്‍ സ്ഥാപിച്ചിരുന്ന പ്രധാന ശുദ്ധജല പൈപ്പുകള്‍ ഇന്നലെ മുതല്‍ മാറ്റി സ്ഥാപിക്കാന്‍ തുടങ്ങി. പൈപ്പുകള്‍ മാറ്റുന്നതിന്റെ ഭാഗമായി വരുന്ന ഞായറാഴ്ച വരെ കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍ ഭാഗീകമായി ജലവിതരണം മുടങ്ങുമെന്ന് ജലസേചനവകുപ്പ് അധികൃത ര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വലിയ ഇരുമ്പു പൈപ്പുകള്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് എടുത്തു മാറ്റിയത്. ഇവ പാലത്തിനു സമീപത്തു തന്നെ നിര്‍മിച്ച താല്‍ക്കാലിക പാലത്തിലൂടെ സ്ഥാപിക്കാ നും ആരംഭിച്ചു. പാലത്തിലൂടെ സ്ഥാപിച്ചിരുന്ന മറ്റു പൈപ്പുകളും മാറ്റുന്നുണ്ട്. രണ്ട് ദി വസത്തിനകം ഇവ പൂര്‍ണമായും നീക്കും. തുടര്‍ന്ന് പാലം പൊളിച്ചു തുടങ്ങുമെന്ന് യു. എല്‍.സി.സി.എസ് അധികൃതര്‍ അറിയിച്ചു.

പാലം പൊളിക്കുന്നതിനാല്‍ തിങ്കളാഴ്ച മുതല്‍ റോഡില്‍ ഗതാഗത നിയന്ത്രണമുണ്ടാ കുമെന്ന് അധികൃതര്‍ അറിയിച്ചു. ചിറക്കല്‍പ്പടിയില്‍ നിന്ന് കാഞ്ഞിരപ്പുഴയിലേക്ക് വരുന്ന വാഹനങ്ങള്‍ അമ്പാഴക്കോട് മുണ്ടക്കുന്ന് വഴിയും ഇരുമ്പകച്ചോലയിലേക്ക് വരുന്ന വാഹനങ്ങള്‍ അമ്പാഴക്കോട് മുണ്ടക്കുന്ന്, പള്ളിപ്പടി വഴിയും പോകണം. പാലം നിര്‍മാണം കഴിയും വരെ ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.

കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വലതുകര കനാലിനു മുകളില്‍ കാഞ്ഞിരത്തും വര്‍മ്മംകോടുമാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള പാലങ്ങള്‍ ഉള്ളത്. കനാലിന് കുറുകെ താല്‍ക്കാലിക നടപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയായി ട്ടുണ്ട്. 18 കോടി ചിലവിലാണ് ചിറക്കല്‍പ്പടി-കാഞ്ഞിരപ്പുഴ റോഡ് നവീകരിക്കുന്നത്. കരാര്‍ ഏറ്റെടുത്ത കമ്പനി കഴിഞ്ഞ മാസം രണ്ടു മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു.ആദ്യം അഴുക്കുചാലാണ് നിര്‍മിച്ചു തുടങ്ങിയത്. നിലവില്‍ ചിറക്ക ല്‍പ്പടി, പാലാംപട്ട, കാഞ്ഞിരം ടൗണ്‍ എന്നിവടങ്ങളില്‍ റോഡ് നവീകരണ പ്രവൃത്തി കള്‍ ആരംഭിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!