മണ്ണാര്‍ക്കാട്: ചിറക്കല്‍പ്പടി – കാഞ്ഞിരപ്പുഴ റോഡ് നിര്‍മാണം പുരോഗമിക്കുന്നു. നില വില്‍ അഴുക്കുചാലുകളുടെ നിര്‍മാണമാണ് നടക്കുന്നത്. റോഡ് തുടങ്ങുന്ന ചിറക്കല്‍ പ്പടിയില്‍ നിന്നും അമ്പത് മീറ്റര്‍ ദൂരം നീളത്തില്‍ മണ്ണെടുത്തിട്ടുണ്ട്. റോഡിന്റെ ഈ ഭാഗത്തെ കയറ്റംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് മണ്ണെടുക്കുന്നത്. കുണ്ടുംകുഴി യുമായി റോഡ് തകര്‍ച്ച ഏറെയുള്ള കാഞ്ഞിരം ഭാഗത്തും മണ്ണ് നീക്കം ചെയ്തു തുടങ്ങി. ഈ ഭാഗത്ത് റോഡ് രണ്ടടിയോളം ഉയര്‍ത്തി ഇന്റര്‍ ലോക്ക്് സംവിധാനം ഒരുക്കും. പതിനെട്ടുകോടിരൂപ ചിലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിര്‍മാണം നടത്തുന്നത്. റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരം ടൗണില്‍ കാഞ്ഞിരത്തെയും വര്‍മ്മംകോട് ഭാഗത്തേയും കനാല്‍പാലങ്ങള്‍ പൊളിച്ചു പണിയും. വ്യാപാരികളുടെയും യാത്രക്കാരുടെയും ആവശ്യപ്രകാരം കാഞ്ഞി രത്ത് കനാല്‍പാലംപൊളിക്കുന്നതിന് മുന്‍പ് ബദല്‍സംവിധാനം ഒരുക്കണമെന്ന ആവ ശ്യം ഉയര്‍ന്നിരുന്നു. ഇതുപ്രകാരം കാഞ്ഞിരം പാലത്തിനു സമീപം താല്‍ക്കാലിക നട പ്പാലവും അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ഒന്‍പതു മാസ ത്തിനുള്ളില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് യു.എല്‍ .സി.സി. അധികൃതര്‍ പറയുന്നത്. നിര്‍മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ റോഡി ന്റെ ഒരുവശത്തുകൂടെ ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!