മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുളപ്പാടത്ത് കുന്തിപ്പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന് ആവശ്യം. ഇത് സംബന്ധിച്ച പ്രമേയം കഴിഞ്ഞ ദിവസം കുമരം പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം ചര്‍ച്ച ചെയ്തിരുന്നു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍ അവതരിപ്പിച്ച പ്രമേയം ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം.നൗഫല്‍ തങ്ങള്‍ പിന്താങ്ങി. പ്രമേയത്തെ യോഗം ഐക്യകണ്ഠേന അംഗീകരിച്ചു. കുളപ്പാടത്ത് ചങ്ങലീരി മൂന്നാംകുഴിയുമായി ബന്ധിപ്പി ക്കുന്നതിന് പാലം വേണമെന്നാണ് ആവശ്യം.

നിലവില്‍ ചങ്ങലീരി നിവാസികള്‍ക്ക് ഗ്രാമ പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, കെ.എസ്.ഇ.ബി എന്നിടങ്ങളിലേക്ക് എത്തിച്ചേരാന്‍ എട്ട് കിലോ മീറ്ററുകളോളം സഞ്ച രിക്കണം. രണ്ട് ബസുകള്‍ കയറിയിറങ്ങേണ്ട സ്ഥിതിയുമാണ്. പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കുകയും നിലവിലുളള റോഡ് നവീകരിക്കുകയും ചെയ്താല്‍ യാത്രാ ദൂരം നേര്‍ പകുതിയാവും. ചങ്ങലീരികാര്‍ക്ക് കോടതിപ്പടിയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെ ടാതെ പെരിന്തല്‍മണ്ണ, മഞ്ചേരി ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാനും എളുപ്പമാവും. മേലെ ചുങ്കത്ത് സ്ഥിതി ചെയ്യുന്ന എസ്.ബി.ഐ ബാങ്ക് , സഹകരണ ബാങ്ക്, എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്കും എളുപ്പത്തില്‍ എത്താന്‍ കഴിയും. പാലം നിര്‍മിക്കണമെന്ന ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, പൊതുമ രാമത്ത് വകുപ്പ് മന്ത്രി, എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ എന്നിവര്‍ക്ക് നിവേദനം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!