കുമരംപുത്തൂര്‍ : ഗ്രന്ഥശാല ദിനത്തില്‍ കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറി യുടെ നേതൃത്വത്തില്‍ ഗ്രന്ഥശാല സംരക്ഷണ സദസ് സംഘടിപ്പിച്ചു.ലൈബ്രറികളെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധ ജ്വാല തെളി യിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കേശവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ഹരിദാസന്, വേണുഗോപാല്‍, സുബ്രഹ്മണ്യന്, സന്തോഷ്, ഷെരീഫ്, ഗിരീഷ്, സിദ്ദിഖ് മല്ലിയില്‍, സമദ്, ഗിരീഷ്, സിദ്ധിഖ് പച്ചീരി എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ശങ്കരനാരായണ സ്വാഗതവും കെ.അജീഷ് നന്ദിയും പറഞ്ഞു.