ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 34 കേസുകള്‍
മണ്ണാര്‍ക്കാട് : ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേ തൃത്വത്തില്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പച്ചക്കറി മാര്‍ക്കറ്റ്, ഡ്യൂട്ടിപെയ്ഡ് ഷോപ്പുകള്‍ എന്നിവ കേന്ദീകരിച്ചുള്ള പരിശോധന തുടരുന്നു. രണ്ട് ഇന്‍സ്പെക്ടര്‍മാരും രണ്ട് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍മാരും അടങ്ങുന്ന രണ്ട് സ്ക്വാഡുകളായാണ് പരിശോധന. പരിശോധന ആഗസ്റ്റ് 28 വരെ തുടരും. ആ ഓഗസ്റ്റ് 20 വരെ 34 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 84,000 രൂപ പിഴ ഈടാക്കിയതായും ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് സേവ്യര്‍ പി ഇഗ്നേഷ്യസ് അറിയിച്ചു. തൂക്കത്തിലുള്ള വെട്ടിപ്പ്, മുദ്ര ചെയ്ത ത്രാസാണോ ഉപയോഗിക്കു ന്നത് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഞായറാഴ്ചകളിലും പരിശോധന നടക്കുന്നുണ്ട്.