മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 15,000 കിലോമീറ്റര്‍ ബി.എം. ആന്‍ഡ് ബി.സി. നിലവാര ത്തിലേക്ക് ഉയര്‍ത്തി നവീകരിച്ചു. രാജ്യത്ത് ഏറ്റവും നിലവാരംകൂടിയ റോഡ് നിര്‍മാണ രീതിയാണു ബി.എം. ആന്‍ഡ് ബി.സി. രീതി. ചിപ്പിങ് കാര്‍പ്പറ്റിനേക്കാള്‍ മൂന്നിരട്ടിയാണ് ഇതിന്റെ ഗുണനിലവാരം. ഇത്തരം റോഡുകള്‍ നിര്‍മിച്ചാല്‍ നാലഞ്ചു വര്‍ഷത്തേക്കു കുഴപ്പമുണ്ടാകില്ല. സംസ്ഥാനത്ത് പി.ഡബ്ല്യു.ഡിയുടെ കീഴിലുള്ള 30,000 കിലോമീറ്റര്‍ റോഡുകളില്‍ 50 ശതമാനം അഞ്ചു വര്‍ഷംകൊണ്ട് ഈ നിലവാരത്തില്‍ നവീകരിക്കാ നാണു വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. ഇത് രണ്ടു വര്‍ഷവും രണ്ടു മാസവും കൊണ്ടു യാഥാര് ഥ്യമാക്കിയിരിക്കുകയാണ്. വകുപ്പിന് ഇത് വലിയ നേട്ടമാണെന്നും ശേഷിക്കുന്ന റോഡു കളും പരമാവധി ഈ രീതിയില്‍ നവീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും പൊതുമ രാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.