മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. ആന്ധ്ര കടപ്പ ജില്ലയില്‍ താരക രാമന ഗര്‍ എസ്.വി.ഡി കോളജിന് സമീപം താമസിക്കുന്ന മഹബൂബിന്റെ മകന്‍ ഷെയ്ഖ് അമീര്‍ ബാഷ (39) ആണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരു ന്നു സംഭവം. ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഇയാള്‍ കുഴഞ്ഞ് വീണത് കണ്ടതിനെ തുടര്‍ന്ന് പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലിസെത്തി ആംബുലന്‍സില്‍ കയറ്റി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുറച്ച് സമയത്തിനുള്ളില്‍ മരണം സംഭ വിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെ വിവരം അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി വരു ന്നതായി മണ്ണാര്‍ക്കാട് പൊലിസ് അറിയിച്ചു.