മണ്ണാര്‍ക്കാട് :നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി സര്‍ക്കാര്‍ നിരോധിച്ചതും അനധി കൃതമായി സൂക്ഷിച്ചതുമായ 130 കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്ന ങ്ങള്‍ പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു. നഗരസഭാ സെക്രട്ടറി കെ.എം.ഹമീദ്, റവന്യൂ ഇന്‍സ്‌പെക്ടര്‍ വിനയന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ നുജൂം, അബൂബക്കര്‍, സജേഷ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.തുടര്‍ ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് സെക്രട്ടറി അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!