അലനല്ലൂര്‍ : ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്ന മാതൃകാപരമായ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. സ്വന്തമായൊരു വീടെന്ന സ്വപ്നം കണ്ട് താത്കാലിക വീടുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്നതാണ് ‘വിദ്യാ ഭവന്‍ പദ്ധതി’. ലൈഫ് അടക്കമുള്ള ഭവന പദ്ധതികള്‍ നടപ്പിലാകു മ്പോഴും മുന്‍കാലങ്ങളെപ്പോലെ ഗ്രാമസഭകളില്‍ നിന്നും ജനാഭിപ്രായം പരിഗണിച്ച് ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയാത്ത സാഹച ര്യത്തിലാണ് ഗ്രാമപഞ്ചായത്ത് പുതിയ പദ്ധതിക്ക് രൂപം നല്‍കിയി രിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ ഒരു അംഗന്‍വാടിയുടെ ഉദ്ഘാടന വേളയില്‍ ഒരു അമ്മയും വിദ്യാര്‍ത്ഥിയും വീടെന്ന ആവശ്യവുമായി എം.എല്‍.എയും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളെയും സമീപിക്കുകയായിരുന്നു. ഇവരുടെ വീട് വേണമെന്ന നിഷ്‌കളകമായ ആവശ്യത്തില്‍ നിന്നാണ് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചേര്‍ന്ന് പൊതുജന പങ്കാളിത്തത്തോടെ പദ്ധതിക്ക് രൂപം നല്‍കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ച് വീടുകളുടെ നിര്‍മാണത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. പഞ്ചായത്ത് ഒരു ലക്ഷം രൂപയും, അതാത് വാര്‍ഡിലെ മെമ്പര്‍ ചെയര്‍മാനായ കമ്മറ്റിക്ക് കീഴില്‍ പൊതുജന പങ്കാളിത്തത്തോടെ ഒരു ലക്ഷം രൂപയും, (ഉപകരണളോ), ഒരു ലക്ഷം രൂപ ഗുണഭോകൃത വിഹിതവും ഉശപ്പെടുത്തി മൂന്ന് ലക്ഷം രൂപയുടെതാണ് പദ്ധതി. കാട്ടുകുളത്ത് ആരംഭിച്ച വീടിന്റെ കട്ടില വെച്ച് കൊണ്ട് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗം പി.മുസ്തഫ, ഭവന നിര്‍മാണ കമ്മിറ്റി അംഗങ്ങളായ ബഷീര്‍ തെക്കന്‍, ഫൈസല്‍ നാലിനകത്ത്, എം.കെ ബക്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കേരളത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കായി ഇത്തരത്തിലൊരു ഭവന പദ്ധതിക്ക് ഒരു ഗ്രാമപഞ്ചായത്ത് രൂപം നല്‍കുന്നത് ആദ്യമായാണ്. പദ്ധതിയുടെ വിജയത്തിന് എല്ലാവിധ ജനവിഭാഗങ്ങളുടെയും സഹായ സഹകരണം ഉണ്ടാവണമെന്ന് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ അവശ്യപ്പെട്ടു.