മണ്ണാര്‍ക്കാട്: സ്കൂളിലെ ലൈബ്രറി വിപുലികരിക്കുന്നതിനായി വായനാദിനത്തില്‍ പുസ്തകപ്പത്തായം തുറന്ന് കുമരംപുത്തൂര്‍ പഞ്ചായത്തിലെ പള്ളിക്കുന്ന് ജി.എം.എല്‍.പി സ്കൂള്‍. രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്ന് സാഹിത്യ പുസ്തകങ്ങളും, കുട്ടികളുടെ മാസികകളും ശേഖരിക്കുന്നതിനായി പള്ളി ക്കുന്ന് സെന്ററിലാണ് പുസ്തകപ്പത്തായം സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കബീര്‍ മണറോട്ടില് അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ഒ.കേശവന് മാസ്റ്റര്‍ വായനാദിന സന്ദേശം നല്കി. ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇന്ദിര മടത്തുംപള്ളി മുഖ്യാതിഥിയായി. പ്രധാന അധ്യാപകന് സിദ്ധീഖ് പാറോക്കോട്, കെ.ഹംസ, കെ.അബ്ദുള്‍ നാസര്‍, കെ.അബ്ദുള്‍ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. വായനയുടെ പ്രാധാന്യം വിളിച്ചോതി പ്ലക്കാര്‍ഡ് പ്രദര്‍ശനം, വായനാദിന പ്രതിജ്ഞ, പുസ്തകപരിചയം, കവിതാലാപനം എന്നിവയും നടന്നു. എം.ഷഹര്ബാന്,എസ്.എന്‍. പ്യാരിജാന്, കെ.രഞ്ജിനി, എ.സൗമ്യ, പി.അരുണപ്രഭ, മേരി ഹെലന് സൈമണ്‍, കെ.ടി.സജ്ന, വി.സുനിത എന്നിവര്‍ നേതൃത്വം നല്കി.