പാലക്കാട്: കര്‍ഷകര്‍ നിലവില്‍ ഉപയോഗിക്കുന്നതും അഗ്രി കണക്ഷനു ളളതുമായ പമ്പുസെറ്റുകള്‍ സോളാറിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ 62 ശതമാനം സബ്‌സിഡി നല്‍കുന്നു. 1 എച്ച്.പി. പമ്പിന് 1 കിലോവാട്ട് എന്ന രീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. ഏകദേശം 54,000 രൂപ കിലോവാട്ടിന് ചെലവു വരുന്നതിനാല്‍ 60 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയും ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതമായി നല്‍കിയാല്‍മതി.

ഒരു കിലോവാട്ടിന് 100 ചതുരശ്രയടി എന്ന കണക്കിന് നിഴല്‍ രഹിത സ്ഥലമുളള കര്‍ഷകര്‍ക്ക് പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. ഇതനുസരിച്ച് ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതക്ക് അനുസരിച്ച് മൂന്ന് മുതല്‍ അഞ്ച് യൂണിറ്റ് വൈദ്യുതി ലഭിക്കും. പകല്‍ പമ്പ് ഉപയോഗിച്ചതിന് ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്ക് നല്‍കുന്നതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനവും ലഭിക്കുന്നതാണ്.

പദ്ധതിയില്‍ ചേരാന്‍ താത്പര്യമുളള കര്‍ഷകര്‍ അനെര്‍ട്ടിന്റെ അതാത് ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി (1 എച്ച്.പി. – 10 എച്ച്.പി.) തുടങ്ങിയ വിവരങ്ങള്‍ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതാണ്.  കാര്‍ഷിക കണക്ഷനുളള പമ്പുകള്‍ക്ക് മാത്രമാണ് ഈ സബ്‌സിഡിക്ക് അര്‍ഹതയെന്ന് ഡയറക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!