മണ്ണാര്‍ക്കാട് : യൂണിവേഴ്‌സല്‍ പബ്ലിക് സ്‌കൂള്‍ ആറാമത് സ്‌കൂള്‍ വാര്‍ഷികാഘോഷം ഇന്ന് നടക്കും.വൈകീട്ട് ആറരയ്ക്ക് പികെ ശശി എംഎല്‍എ ഉദ്ഘാടനം ചെയ്യും.മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് എജ്യൂക്കേഷണല്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ ഡോ.കെ എ കമ്മാപ്പ അധ്യക്ഷത വഹിക്കും.സീനിയര്‍ അസിസ്റ്റന്റ് ഇ ഷൈലജ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കും.നഗരസഭ ചെയര്‍പേഴ്‌സണ്‍ എം കെ സുബൈദ,എജ്യുക്കേഷണല്‍ സൊസൈറ്റി ഡയറക്ടര്‍ മാരായ കെ എ കരുണാകരന്‍,പ്രൊഫ.ജോണ്‍ മാത്യു,കെ അബൂബ ക്കര്‍.പി അനിത ,പി ബിന്ദു,നഗരസഭാ കൗണ്‍സിലര്‍ നഗരസഭാ കൗണ്‍സിലര്‍ മാസിത സത്താര്‍,പിടിഎ പ്രസിഡന്റ് കൃഷ്ണദാ സ്,എംസിഇഎസ് സ്‌പെഷ്യല്‍ ഓഫീസര്‍ എ രാജഗോപാലന്‍,എം മനോജ് എന്നിവര്‍ സംസാരിക്കും.പ്രധാന അധ്യാപകന്‍ സ്‌കറിയ ഫ്രാന്‍സിസ് സ്വാഗതവും സ്‌കൂള്‍ ലീഡര്‍ എന്‍ ശിശിര നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!