മണ്ണാര്‍ക്കാട്: പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട സ്‌കോര്‍പ്പി യോ കാര്‍ മരത്തിലിടിച്ച് മറിഞ്ഞ് ഒരാള്‍ മരിച്ചു. കുമരംപുത്തൂര്‍ മൈലാംപാടം മാടപ്പാ ട്ടേല്‍ സിജുവര്‍ഗീസ് (32) ആണ് മരിച്ചത്.ശിരുവാണി ജംഗ്ഷന് സമീപത്ത് വെച്ചായിരു ന്നു അപകടം.പാലക്കാട് ഭാഗത്ത് നിന്നും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന സ്‌കോര്‍പ്പിയോ കാര്‍ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. മരത്തില്‍ നിന്നും ഏകദേശം നൂറ് മീറ്റര്‍ മാറിയാണ് കാര്‍ റോഡിലേക്ക് പതിച്ചത്. യുവാവ് കാറി നകത്ത് കുടുങ്ങി.ഇയാളെ നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ ഉയര്‍ത്തിയാണ് പുറത്തെടുത്തത്. ഗുരതരമായി പരിക്കേറ്റ യുവാവിനെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ച്ചെങ്കിലും രക്ഷിക്കാനായില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!