അലനല്ലൂര്‍:പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപ വിനിയോഗിച്ച് അലനല്ലൂര്‍ പഞ്ചായത്തിലെ നെന്മിനിശ്ശേരി കോളനി സമ ഗ്ര വികസന പദ്ധതി പൂര്‍ത്തിയാക്കി.റോഡുകള്‍,അരികുഭിത്തി നിര്‍മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാ ടനം ചെയ്തു.ജില്ലാ പഞ്ചായത്ത് അംഗം മെഹര്ബാന് ടീച്ചര്‍ അധ്യക്ഷയായി.ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റ് മുള്ളത്ത് ലത മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദു ള്‍ സലീം,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹംസ,ടോമി തോമസ്,റഷീദ് ആലായന്‍,കെ.എ.സുദര്ശനകുമാര്,പി.അബ്ദുള്‍ കരീം മാസ്റ്റര്‍, വേണു മാസ്റ്റര്‍ തുടങ്ങി യവര്‍ സംസാരിച്ചു.ഗ്രാമ പഞ്ചായത്ത് അംഗം പി.മുസ്തഫ സ്വാഗതം പറഞ്ഞു.