പാലക്കാട് : ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന എന്റെ കേരളം 2023 പ്രദര് ശന വിപണന മേളയില്‍ മില്‍മക്ക് രണ്ട് ലക്ഷം രൂപയോളം വരുമാനം ലഭിച്ചതായി മില്‍ മ മാര്‍ക്കറ്റിങ് മാനേജര്‍ അറിയിച്ചു. 35,000 രൂപയോളമാണ് ലാഭമായി മില്‍മയ്ക്ക് ലഭിച്ച ത്. പേട, പാലട, പാലട പ്രഥമന്‍, കപ്പ് കേക്ക്, മില്‍ക്കി ജാക്സ്, ഫ്ളേവേര്‍ഡ് മില്‍ക്ക്, വാ നില, സ്ട്രോബറി, പിസ്ത, ബട്ടര്‍ സ്കോച്ച് തുടങ്ങി 20 ഓളം ഉല്പന്നങ്ങളാണ് മില്‍മ വിപ ണന മേളയില്‍ ഒരുക്കിയത്. വ്യത്യസ്ത തരം ഐസ് ക്രീം ഫ്ളേവറുകളില്‍ വാനില ഫ്ളേ വര് സ്കൂപ്പാണ് ഏറ്റവും കൂടുതല്‍ വിറ്റുപോയത്. സ്ട്രോബറി സ്കൂപ്പിനും ആവശ്യക്കാ ര്‍ ഏറെയായിരുന്നു.