പാലക്കാട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള മാലിന്യക്കൂനകള്‍ കണ്ടെത്തി അടിയന്തിരമായി നീക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര നിര്‍ദേ ശിച്ചു.ആരോഗ്യ ജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ യജ്ഞം ക്യാമ്പയിനിന്റെ ഭാഗമായി രൂപീകരിച്ച ജില്ലാതല കോര്‍ കമ്മിറ്റി അംഗങ്ങളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍.
ഉറവിട മാലിന്യ സംവിധാനങ്ങള്‍ പരിചയപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ വകുപ്പുകള്‍ സം യുക്തമായി നടപടികള്‍ സ്വീകരിക്കണം. സ്‌കൂള്‍ കുട്ടികളെയും എന്‍.സി.സി, എസ്.പി. സി എന്നിവരെയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണം. മാര്‍ക്കറ്റുകളില്‍ മാലിന്യ സംസ്‌കരണം സംബന്ധിച്ച് അവബോധം നല്‍കണം.മഴ തുടങ്ങുന്നതിനു മുന്‍പ് തന്നെ കനാലുകളുടെ ശുചീകരണം പൂര്‍ത്തിയാക്കണം. ഉറവിട മാലിന്യ സംസ്‌കരണത്തിന് മുന്‍സിപ്പാലിറ്റികള്‍ കേന്ദ്രീകരിച്ച് റസിഡന്‍ഷ്യല്‍ സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ ത്തനം നടത്തണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
മാലിന്യ കൂനകളും ജലാശയങ്ങളിലെ മാലിന്യങ്ങളും ഏപ്രില്‍ 30 നകം നീക്കം ചെയ്യു മെന്ന് ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് അറിയിച്ചു.ജില്ലാ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്‍ ഡയറക്ടര്‍ കെ.പി വേലായുധന്‍, കോര്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.