പദ്ധതി നടപ്പിലാക്കുന്നത് 65 ലക്ഷം രൂപ ചെലവില്‍; സ്ഥാപിക്കുക 63 ക്യാമറകള്‍

മണ്ണാര്‍ക്കാട് : നഗരം വൈകാതെ നിരീക്ഷണ ക്യാമറയുടെ വലയത്തിലാകാന്‍ പോകു ന്നു.65 ലക്ഷം രൂപ ചെലവില്‍ 63 ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്.പദ്ധതി നടപ്പാക്കുന്നതിനുള്ള തുകയും മറ്റും പാലക്കാടുള്ള പൊതുമരാമ ത്ത് വകുപ്പിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തിന് കൈമാറി.പദ്ധതിയ്ക്ക് ചീഫ് എഞ്ചി നീയറില്‍ നിന്നും സാങ്കേതിക അനുമതി ലഭ്യമാകുന്ന മുറയ്ക്ക് ടെണ്ടര്‍ നടപടികളി ലേക്ക് കടക്കുമെന്ന് ഇലക്ട്രോണിക്സ് വിഭാഗം അധികൃതര്‍ അറിയിച്ചു.ടെണ്ടര്‍ വേഗ ത്തില്‍ ഏറ്റെടുക്കപ്പെട്ടാല്‍ ഏകദേശം നാല് മാസത്തിനുള്ളില്‍ ക്യാമറകള്‍ സ്ഥാപിച്ചേ ക്കുമെന്നാണ് അറിയുന്നത്.

നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെ നീണ്ട് കിടക്കുന്ന നഗരത്തില്‍ ദേശീയപാതയുടെ ഇരുവശത്തുമായാണ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുക.ലിങ്ക് റോഡുകളില്‍ നിന്നും ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഇടങ്ങളിലുള്‍പ്പടെയാണ് ക്യാമറകള്‍ ഉണ്ടാവു ക.നഗരത്തിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് കടക്കുന്നതുമായ ഭാഗത്ത് വാഹന ങ്ങളുടെ നമ്പര്‍ പ്ലേറ്റ് അടക്കം പതിയുന്ന തരത്തിലുള്ള നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ സ്ഥാപിക്കും.കുന്തിപ്പുഴയിലും നെല്ലിപ്പു ഴയിലും ഇത്തരം ക്യാമറകള്‍ സ്ഥാപിക്കാനാണ് സാധ്യത.

ദേശീയപാത നവീകരിച്ചതോടെ പുതിയ മുഖച്ഛായയിലായ നഗരത്തെ കൂടുതല്‍ ആകര്‍ ഷകമാക്കാനുള്ള സൗന്ദര്യവല്‍ക്കരണ ശുചിത്വ പദ്ധതികളുമായി നഗരസഭ മുന്നോട്ട് പോവുകയാണ്.ശുചിത്വവും സുന്ദരവുമായ നഗരമെന്ന കാഴ്ചപ്പാടോടെ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികളില്‍ ഉള്‍പ്പെട്ടതാണ് നിരീക്ഷണ ക്യാമറയും.നഗരത്തിലെ ഗതാ ഗത പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മാസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന ഗതാഗത ഉപദേശക സമിതി യോഗത്തില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം ചര്‍ച്ചയായിരുന്നു. അനധികൃത പാര്‍ക്കിംഗ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതായി പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.അതേ സമയം ക്യാമറകള്‍ വരുന്നത് പൊലീസിനും ഗുണം ചെയ്യും.പദ്ധതി നടപ്പിലാകുന്നതോടെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ യൊരുക്കാനും മാലിന്യ നിര്‍മാര്‍ജന രംഗത്ത് പുതിയ മാനം കൈവരിക്കാനും കഴിയു മെന്ന് നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!