ശ്രീകൃഷ്ണപുരം: വന്യജീവി ആക്രമണം പ്രതിരോധിച്ച് കൃഷി സംരക്ഷണം ലക്ഷ്യമിട്ട് സൗരോര്‍ജ്ജ വേലി-സൗരോര്‍ജ്ജ പാനല്‍ വിതരണം ചെയ്ത് ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചാ യത്ത്. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ വിതരണോദ്ഘാടനം നിര്‍വഹിച്ചു. കാട്ടു പന്നി അടക്കമുള്ള വന്യമൃഗങ്ങളില്‍ നിന്നുള്ള കൃഷിനാശത്തില്‍ നിന്ന് രക്ഷനേടാന്‍ ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നീക്കി വെച്ച 6,97,000 രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ബാറ്ററി, എനര്‍ജൈസര്‍, 150 വാട്ട് ശേഷി വരുന്ന രണ്ട് പാനലുകള്‍, അഡാപ്റ്റര്‍, കണക്ഷന്‍ കേബിള്‍ എന്നിവയട ങ്ങുന്ന ഒരു യൂണിറ്റിന് 30,000 രൂപയാണ് വില. ഇതില്‍ ഗ്രാമപഞ്ചായത്ത് 15,000 രൂപ സബ്‌സിഡി അനുവദിക്കും. ഒരു ഗുണഭോക്താവില്‍ നിന്നും 15,000 രൂപ ഗുണഭോക്തൃ വിഹിതം ഉപയോഗിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
പഞ്ചായത്തിലെ 46 ഗുണഭോക്താക്കള്‍ക്കായാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതില്‍ 19 പേര്‍ക്കാണ് നിലവില്‍ സൗരോര്‍ജ്ജ വേലി വിതരണം ചെയ്തത്. അതില്‍ മൂന്നെണ്ണം രണ്ട് പാടശേഖരസമിതികള്‍ക്കും നല്‍കി. ഇതിനായി 2,85,000 രൂപ ചെലവഴിച്ചു. കരഭൂമിയില്‍ ഒരേക്കര്‍ വരെ ഒരു യൂണിറ്റും 12 മുതല്‍ 15 ഏക്കര്‍ വരെയുള്ള പാടശേഖരങ്ങള്‍ക്ക് ഒരു യൂണിറ്റും എന്ന നിലയിലാണ് പദ്ധതി ആനുകൂല്യം അനുവദിച്ചിട്ടുള്ളത്. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ശ്രീകൃഷ്ണപുരം ഗ്രാമപ ഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സുകുമാരന്‍ അധ്യക്ഷനായി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം. ഗിരിജ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി. ഹരിദാസന്‍, കൃഷി ഓഫീസര്‍ എസ്. ആമിന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.